റിയാദ് പ്രവാസി മലയാളി റിയാദിലെ താമസസ്‌ഥലത്ത് അന്തരിച്ചു. മലപ്പുറം കൊണ്ടോട്ടി വാഴക്കാട് സ്വദേശി മേപ്പത്തൂർ സുബൈർ (38) ആണ് മരിച്ചത്. റിയാദിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. കമ്മദ്, ആമിന എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: മുബീന. മക്കൾ: മുഹമ്മദ് മഹ്ബിൻ ഷാ, മുഹമ്മദ് ഹനാൻ ഷാ.
മരണാനന്തര തുടർനടപടികൾക്ക് വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി രംഗത്തുണ്ട്. റിയാദ് കെഎംസിസി വെൽഫെയർ വിങ് വൈസ് ചെയർമാൻ ഷറഫു പുളിക്കൽ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട്, സലീം സിയാം കണ്ടം, ജാഫർ വീമ്പൂർ, റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ട്രഷറർ മുനീർ വാഴക്കാട്, നെസ്റ്റോ പ്രതിനിധികളായ റാഫി വേങ്ങര, ജലീൽ വടകര എന്നിവർ നേതൃത്വം നൽകുന്നു. കബറടക്കം പിന്നീട്.