എസ്.ഐ.യുടെ കുടുംബത്തെ നടുറോഡിൽ ആക്രമിച്ച് ആറംഗസംഘം…





കോഴിക്കോട് : ഗതാഗത തടസം ഉണ്ടായതിനെത്തുടർന്ന് വാഹനം പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ട എസ്ഐയെയും കുടുംബത്തെയും ആക്രമിച്ച് ആറംഗ സംഘം. കാറിൽ സഞ്ചരിക്കുകയായിരുന്ന മെഡിക്കൽ കോളേജ് സ്റ്റേഷനിലെ എസ്.ഐ. വേങ്ങേരി സ്വദേശി കല്ലുവീട്ടിൽ അനിൽകുമാറിനും കുടുംബത്തിനും നേരേയാണ് നടുറോഡിൽ ആക്രമണമുണ്ടായത്.

എതിരേ വാഹനം വന്നതിനെത്തുടർന്ന് റോഡിൽ ഗതാഗത തടസ്സമുണ്ടായി. തുടർന്ന് വാഹനം പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സംഘം അനിൽകുമാറിനെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മകളുടെ കഴുത്തിലെ ഒരുപവൻ തൂക്കമുള്ള സ്വർണമാല പിടിച്ചുപറിക്കുകയും ചെയ്തു. മകളുടെ പരാതിയിൽ എലത്തൂർ പോലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോളിയേരിത്താഴം സ്വദേശി പ്രജിത്ത്, ബദിരൂർ സ്വദേശി സലീഷ് തുടങ്ങി ആറാളുടെ പേരിലാണ് കേസ്.
Previous Post Next Post