നിയന്ത്രണം വിട്ട ഓട്ടോ പോസ്റ്റിലിടിച്ചു മറിഞ്ഞു… ദമ്പതികൾ മരിച്ചു


കോഴിക്കോട്: ആനക്കാംപൊയിലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞ് ദമ്പതികൾ മരിച്ചു. ആനക്കാംപൊയിൽ സ്വദേശികളായ പുത്തൻപുരയിൽ ഷിജു ജോസഫ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെ ആനക്കാംപൊയിൽ-തിരുവമ്പാടി റോഡിലായിരുന്നു അപകടം.

ഓട്ടോ ഡ്രൈവറായ ഷിജു, ഭാര്യ ബിൻസിയെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആനക്കാംപൊയിൽ ഭാഗത്തുനിന്ന് ഇറക്കം ഇറങ്ങി വരുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിടുകയായിരുന്നു. നിയന്ത്രണം തെറ്റിയ വാഹനം റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. അപകടം നടന്ന ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിൽ ഇവർ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Previous Post Next Post