ചാണ്ടി ഉമ്മന് പിന്നാലെ കലാശക്കൊട്ട് ഒഴിവാക്കി മാണി സി കാപ്പനും


യുഡിഎഫിന് ഇത്തവണ ആഡംബരപൂർവ്വമായ കലാശക്കൊട്ട് ഉണ്ടാവില്ല എന്ന പ്രഖ്യാപനവുമായി സ്ഥാനാർത്ഥി മാണി സി കാപ്പൻ. കലാശക്കൊട്ടിനു വേണ്ടി ഉപയോഗിക്കേണ്ടിയിരുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് സംഭാവനയായി നൽകുമെന്നും എംഎൽഎ അറിയിച്ചു.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലും താൻ ഇതേ കാര്യം തന്നെയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കലാശക്കൊട്ട് ഒഴിവാക്കിയ ശേഷം ആ തുക ജപ്തി ഭീഷണി നേരിട്ടിരുന്ന സ്കൂൾ ബസിന്റെ കടം തീർക്കാനായി മേലുകാവിലെ ഒരു സ്കൂളിന് സംഭാവനയായി നൽകുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
Previous Post Next Post