ഡെർബിയിലെ അൽവാസ്റ്റണിൽ താമസിച്ചിരുന്ന സന്ധു പൊന്നച്ചനെതിരെ വധശ്രമം ലക്ഷ്യമിട്ടുള്ള ആറ് ഗുരുതരമായ ശാരീരിക ഉപദ്രവങ്ങൾ,ഒരു വധശ്രമത്തിനുള്ള ശ്രമം, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, മൂർച്ചയുള്ള ആയുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സന്ധു പൊന്നച്ചനെ കോടതി റിമാൻഡ് ചെയ്തു. ഏപ്രിൽ 29നാണ് ഇയാളെ ഡെർബി ക്രൌൺ കോടതിയിൽ ഹാജരാക്കുക. അപകട സമയത്ത് കാർ ഓടിച്ചിരുന്നത് താനായിരുന്നുവെന്ന് സന്ധു പൊന്നച്ചൻ കോടതിയിൽ വിശദമാക്കി