യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി…


കായംകുളത്ത് യുഡിഫിൻ്റെ പ്രചാരണ വാഹനം ആക്രമിച്ചതായി പരാതി. എം ലിജുവിന്റെ പ്രചാരണ വാഹനമാണ് തല്ലി തകർത്തത്. ‘ പോറ്റിയെ കേറ്റിയെ ‘ പാട്ട് വെച്ചതിനാണ് അക്രമമെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. സിപിഐഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് പിന്നിലെന്ന് ആരോപണം.

കൊട്ടിക്കലാശത്തിനിടെ എം ലിജുവിന്റെ വാഹനത്തിൽ പോറ്റിയെ കേറ്റിയെ പാട്ട് വച്ചിരുന്നു. തുടർന്നുണ്ടായ തർക്കമാണ് അക്രമണ കാരണം. വാഹനത്തിന്റെ ചില്ലുകൾ ഒരുവിഭാഗം ആളുകൾ തല്ലി തകർത്തു. നിലവിൽ പ്രശ്‌നം പരിഹരിച്ചെങ്കിലും പോലീസിൽ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകി.

Previous Post Next Post