ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ കാട്ടാക്കട കിളളി രാജശ്രീ ഓഡിറ്റോറിയത്തിന് സമീപംവെച്ച് രാഹുലും മറ്റൊരാളുമായി വാക്കുതർക്കമുണ്ടായിയിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവാവിന് കുത്തേറ്റത്.
താക്കോൽ കൊണ്ട് രാഹുലിന്റെ വാരിയെല്ലിനാണ് പ്രതി കുത്തിയത്. ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.