കഴക്കൂട്ടത്ത് നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. സാധാരണക്കാരുടെ വോട്ടർമാർ തനിക്കൊപ്പം നിൽക്കും. ‘പോറ്റിയെ കേറ്റിയെ’ പാട്ട് എത്ര പാടിയാലും ഏശില്ല. സ്വർണ്ണക്കൊള്ളയിലെ പ്രചാരണം ജനം വിശ്വസിക്കില്ല. വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. അതിൽ വിഷമമുണ്ട്. കുടുംബവും വേദനിച്ചു. ആരോപണങ്ങളെ ഭയക്കുന്നില്ലെന്നും ആരോപണം ഉന്നയിക്കുന്നവർ വസ്തുതകൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.