രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കണം; ഉത്തരവിട്ട് ഹൈക്കോടതി


ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇരട്ട പൗരത്വ വിവാ​ദത്തിലാണ് അലഹബാദ് ഹൈക്കോടതിയിലെ ലഖ്നൗ ബഞ്ച് കേസെടുക്കാൻ ഉത്തരവിട്ടത്. യുപി സർക്കാർ നേരിട്ടോ അല്ലെങ്കിൽ ഒരു കേന്ദ്ര ഏജൻസിയോ വിഷയം അന്വേഷിക്കണമെന്നും ലഖ്നൗ ബഞ്ചിന്റെ ഉത്തരവിൽ നിർദ്ദേശമുണ്ട്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നാണ് ആരോപണം.

റായ്ബറേലിയിൽ നിന്നുള്ള കോൺ​ഗ്രസ് എംപിയാണ് രാഹുൽ ​ഗാന്ധി. വിഷയത്തിൽ റായ്ബറേലി‍യിലെ കോട്‍വാലി പൊലീസിനോടാണ് വിഷയത്തിൽ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.രാഹുൽ ​ഗാന്ധിക്കെതിരെ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നു ആവശ്യപ്പെട്ടുള്ള ഹർജി ലഖ്നൗവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജനുവരിയിൽ തള്ളിക്കളഞ്ഞിരുന്നു. പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു കീഴ്ക്കോടതിയുടെ നിരീക്ഷണം.

أحدث أقدم