ഇടിമിന്നലോടു കൂടിയ മഴ വരുന്നു…; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം. നാല് ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. മഴയോടൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടായ്ക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. കോട്ടയം അടക്കമുള്ള പല ജില്ലകയിലും ഇന്ന് പുലർച്ചെ മഴ പെയ്തിരുന്നു.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ

കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നലുള്ള സമയത്ത് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക

  • ഇടിമിന്നലുള്ള സമയത്ത് മൈതാനങ്ങളിലോ ടെറസിലോ നിൽക്കുന്നത് ഒഴിവാക്കുക.
  • ഗൃഹോപകരണങ്ങളുടെ പ്ലഗുകൾ ഊരിയിടുക. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക.
  • കാറ്റും മിന്നലുമുള്ളപ്പോൾ ജനലുകൾക്കും വാതിലുകൾക്കും സമീപം നിൽക്കരുത്.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുത്
أحدث أقدم