തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടി അവധി. സംസ്ഥാന ലേബര്‍ കമ്മീഷണര്‍ ആണ് തെരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ ഒന്‍പതിന് അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഐടി, പ്ലാന്റേഷന്‍, വ്യവസായം, നിര്‍മാണ മേഖലകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.Geographic Reference
അത്യാവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക അനുമതിയും സൗകര്യവും തൊഴിലുടമ ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അവധിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടേയോ തൊഴിലാളികളുടേയോ വേതനത്തില്‍ കുറവു വരുത്തുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യാന്‍ പാടില്ല. സാധാരണ ഇത്തരത്തില്‍ ഒരു അവധി ദിവസം വേതനം കിട്ടാത്ത വിധം ജോലി ചെയ്യുന്നവര്‍ക്ക് അവധി അനുവദിച്ചിട്ടില്ലെങ്കില്‍ അവര്‍ക്ക് വേതനം നല്‍കണം എന്ന് തുടങ്ങിയ വിവരങ്ങളും ഉത്തരവില്‍ പറയുന്നുണ്ട്.