അഴിമതി പുറത്തുകൊണ്ടുവന്നതിന് പ്രതികാരം… സിപിഎം സൈബർ ടീം വേട്ടയാടുന്നു… പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി മേയർ ആശാ നാഥ്


        

തിരുവനന്തപുരം: തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ സൈബർ ആക്രമണം നടക്കുന്നുവെന്ന പരാതിയുമായി തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാ നാഥ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്ന നിലയിലുമാണ് പ്രചരണങ്ങൾ നടക്കുന്നതെന്നും ഇതിന് പിന്നിൽ സിപിഐഎം സൈബർ ടീമാണെന്നും ആശാ നാഥ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.

Geographic Reference

ഇടത് ഭരണകാലത്ത് തിരുവനന്തപുരം കോർപ്പറേഷനിൽ നടന്ന വൻ അഴിമതികൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാരമായാണ് ഈ ആക്രമണം. വാടകയ്ക്ക് എടുത്ത നിലവിളക്കിൽ പോലും അഴിമതി നടത്തിയവരാണ് ഇതിന് പിന്നിലെന്ന് ആശാ നാഥ് വിമർശിച്ചു. പുത്തരിക്കണ്ടം മൈതാനത്തെ ക്രമക്കേടുകൾ, കമ്മ്യൂണിറ്റി കിച്ചൻ കരാറുകളിലെ ദുരൂഹതകൾ തുടങ്ങി കോർപ്പറേഷനെ അഴിമതി കേന്ദ്രമാക്കി മാറ്റിയ ഇടത് ഭരണത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടിയത് ചിലരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. കോർപ്പറേഷന്റെ ഭരണം നഷ്ടപ്പെട്ടതിലുള്ള വിളറിപൂണ്ട അവസ്ഥയാണ് സൈബർ ആക്രമണത്തിന് കാരണം. ചില പ്രത്യേക സോഷ്യൽ മീഡിയ പേജുകൾ കേന്ദ്രീകരിച്ചാണ് ഈ അധിക്ഷേപങ്ങൾ സംഘടിതമായി നടക്കുന്നത്.


സിപിഎം പ്രവർത്തകർക്ക് പണം പിരിക്കാൻ സൗകര്യമില്ലാതായതാണ് ഈ വ്യക്തിഹത്യയ്ക്ക് കാരണമെന്നും, ഇത്തരം വിലകുറഞ്ഞ ആക്രമണങ്ങൾ തുടർന്നാൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ആശാ നാഥ് മുന്നറിയിപ്പ് നൽകി. കോർപ്പറേഷനിലെ അഴിമതിക്കെതിരായ പോരാട്ടം ഇനിയും തുടരുമെന്നും അവർ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.

ആശാ നാഥ്‌ ഫേസ്ബുക്കിൽ കുറിച്ചത്….

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ കാണാൻ ഇടയായി..പ്രതികരിക്കണം എന്ന് കരുതിയതല്ല, നമ്മുടെ പ്രവർത്തകരും മറ്റ് പലരും ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടത് കൊണ്ട് മാത്രം പ്രതികരിക്കുന്നു..

45 വർഷത്തെ ഭരണം പോയതിൽ വിറളി പിടിച്ച സിപിഎം സൈബർ ഇടങ്ങൾ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരെ വ്യാജ പ്രചരണം നടത്തുകയാണ്.. ചരിത്രത്തിൽ ആദ്യമായി ജനകീയ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ഇത്..എന്റെ പ്രവർത്തകർക്കും, എന്നെ മൂന്നാം തവണയും വോട്ട് ചെയ്ത് വിജയ്പ്പിച്ച ജനങ്ങൾക്കും അറിയാം, എങ്ങനെയാണ് എന്റെ പ്രവർത്തനമെന്ന്.. ഇൻസ്റ്റാഗ്രാമിലെ 2-3 വർഷം പഴക്കമുള്ള റീൽസും, എന്റെ പഴയ ഫോട്ടോകളും ഒക്കെ എടുത്തു പ്രചരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ “പ്രചരണ രാഷ്ട്രീയം”!

അതിൽ കൂടെ ചില ഓണ്ലൈൻ മീഡിയകൾ അവരുടെ റീച് കൂട്ടാൻ എന്തും പോസ്റ്റ് ചെയ്യുന്ന അവസ്ഥ. എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണ് ഇവർ റീൽസും,ഫോട്ടോകളും പ്രചരിപ്പിക്കുന്നത് ഇത് ഞാൻ പലതവണ എന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ്‌ ചെയ്തിട്ടുമുണ്ട്. “Best councillor ആണോ?” “Deputy Mayor ആയി പ്രവർത്തനം എങ്ങനുണ്ട്?” ഇങ്ങനെ ഒക്കെ ഉള്ള headline ഉണ്ടാക്കി പല പോസ്റ്റുകളും ഇപ്പോൾ വീണ്ടും നിരന്തരം വരുന്നുണ്ട്. ഇത് ഒരിക്കലും നല്ല ഉദ്ദേശത്തോടെ അല്ല എന്ന് വ്യക്തമായി അറിയാം.

കൂടുതൽ കണ്ടെത്തുക
Geographic Reference
Tourist Destinations
POLITICS
SPORTS
Sports

എനിക്ക് വേണ്ടി reels ഉണ്ടാക്കാൻ, photos പ്രചരിപ്പിക്കാനും മറ്റും ഞാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എനിക്ക് എന്റെ സ്വന്തം FB, Instagram പേജുകൾ ഉണ്ട് ഞാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ.. സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിൽ വളരെ മോശം കമൻസും പോസ്റ്റും ഇടുന്നത് നിങ്ങൾ പഠിച്ച, നിങ്ങളെ പഠിപ്പിച്ച സംസ്കാരം ആയിരിക്കും, അതുകൊണ്ടാണ്, അതിനെ ഒരിക്കലും കുറ്റപ്പെടുത്താൻ ആവില്ല.
നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ പേജിന് കൂടുതൽ റീച്ചും കിട്ടും നിങ്ങൾക്ക് പൈസയും കിട്ടുമായിരിക്കും. പക്ഷെ ഞാൻ വികസന പ്രവർത്തനങ്ങളുമായി ഇനി കൂടുതൽ ശക്തമായി മുന്നോട്ട് തന്നെ പോകും.

ഇടത് ഭരണകാലത്ത് നടന്ന അഴിമതികൾ ഒന്നൊന്നായി പുറത്തുവന്നപ്പോൾ അത് ചിലർക്കു വെറും ആരോപണമല്ലായിരുന്നു അതൊരു അടിയായിരുന്നു.. നിസാരം വാടകയ്ക്ക് എടുക്കുന്ന നിലവിളക്കിൽ പോലും അഴിമതി നടത്തിയ അവസ്ഥ… പുത്തരിക്കണ്ടം മൈതാനത്ത് നടന്ന കളികൾ…കമ്മ്യൂണിറ്റി കിച്ചൻ കരാറുകളുടെ മറവിൽ നടന്ന നീക്കങ്ങൾ.. തുടങ്ങി നിരവധി അഴിമതികൾ..തിരുഃ കോർപ്പറേഷൻ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ ഇടത് ഭരണം.. CPM പാർട്ടി പ്രവർത്തകർക്ക് പണം പിരിക്കാനാവാതെ വന്ന യാഥാർത്ഥ്യം…ഇതെല്ലാം പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാരമാണ് ഇന്ന് ഈ വിലകുറഞ്ഞ വ്യക്തിപരമായ ആക്രമണങ്ങൾ.

ജനങ്ങളോട് പറയാനുള്ളത് ഒരു കാര്യമാണ്.. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ അവഗണിക്കുക..
മുൻപത്തെ പോലെ തന്നെ ഇനി കൂടുതൽ ശക്തമായി വികസനത്തിന്റെ ഓരോ ചുവടും നിങ്ങളിലേക്കെത്തിക്കും, റീലുകളിലൂടെയും, ഫോട്ടോകളിലൂടെയും, വീഡിയോകളിലൂടെയും.
കുരയ്ക്കുന്നവർ ഉച്ചത്തിൽ കുരയ്ക്കട്ടെ…നമ്മൾ കൂടുതൽ ഉച്ചത്തിൽ പ്രവർത്തിക്കും.


Note : പിന്നെ ഞാൻ ഈ പോസ്റ്റ് ഇട്ടു എന്ന് പറഞ്ഞിട്ട് നാളെ മുതൽ നിങ്ങൾ എന്നെ സൈബർ ആക്രമണം നടത്താതെയോ അപമാനിക്കുന്ന തരത്തിൽ കമന്റ് , പോസ്റ്റ്‌ തുടങ്ങിയവ ഇടാതെ ഇരിക്കരുത് ഇനിയും എന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരുപാട് റീലുകളും ഫോട്ടോകളും ഉണ്ട് ധൈര്യമായി എടുത്തിട്ട് റീലുകൾ ഉണ്ടാക്കാം..പിന്നെ thanks cyber attackers 🙏🙏🙏 എനിക്ക് സപ്പോർട്ട് കൂട്ടി തന്നതിന്😊😊

        

Previous Post Next Post