കേരള ഡിജിപിയോടും പാലക്കാട് എസ്പിയോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. എട്ടിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. കുറ്റവാളികളെ അറസ്റ്റ് ചെയ്ത തീയതിയും ഫയൽ ചെയ്ത എഫ്ഐആർ ഉൾപ്പടെ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മണ്ണാർക്കാട് കോടതിയാണ് ഹർജി പരിഗണിക്കുക. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം, താമസസ്ഥലത്ത് അതിക്രമിച്ചു കയറി പ്രശോഭ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പ്രശോഭിനെതിരെ ബലാത്സംഗം, എസ് സി എസ് ടി അതിക്രമം തടയൽ വകുപ്പുകൾ ഉൾപ്പെടെയാണ് ചുമത്തിയിരിക്കുന്നത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ പ്രശോഭിനെ കണ്ടെത്താനുള്ള നീക്കത്തിലാണ് പൊലീസ് സംഘം.