കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: പങ്ക് ചേരാതെ കാത്തിരിക്കാൻ വിഡി പക്ഷം




കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ പങ്ക് ചേരാതെ മാറി കാത്തിരിക്കാൻ വിഡി പക്ഷം. ലീഗ് അടക്കമുള്ള ഘടക കക്ഷികൾ നിർണായക ഘട്ടത്തിൽ തുണയ്ക്കുമെന്ന പ്രതീക്ഷയിൽ സതീശൻ ചേരി മാറി കാത്തിരിക്കുകയാണ്. കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ ലോബിയിങ് വേണ്ടെന്നും നിർണ്ണായക ഘട്ടത്തിൽ ഘടക കക്ഷികൾ അഭിപ്രായം പറയും എന്ന് ഉറപ്പിക്കുകയുമാണ് വിഡി പക്ഷം. വരുന്ന കമന്റുകൾ സ്വാഭാവിക പ്രതികരണം എന്നുമാണ് വിശദീകരണം.

അതേസമയം, കെ സുധാകരൻ്റെ പ്രസ്താവനയിൽ ഒരു വിഭാഗം പരാതി അറിയിക്കും. മുഖ്യമന്ത്രി തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടാത്തതിലും പാർട്ടിക്കുള്ളിൽ എതിർപ്പ് നിലനിൽക്കുന്നുണ്ട്. ഇത്തരം ചർച്ചകളോട് ഖർഗെയ്ക്ക് യോജിപ്പില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ. കൂടാതെ ഇക്കാര്യത്തിൽ കെപിസിസി നിലപാട് സ്വീകരിക്കണമെന്നുമാണ് പാർട്ടി വികാരം.

കൂടുതൽ കണ്ടെത്തുക
Geographic Reference
City & Local Guides
POLITICS
Tourist Destinations
Politics
ഇതിനിടെ ഇന്നലെ പാർലമെന്റിൽ വെച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തി. കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് ഖാർഗയെ അറിയിച്ചെന്ന് കെ സുധാകരൻ വ്യക്തമാക്കി. പാർലമെൻ്റിൽ വെച്ച് ഖർഗയെക്കണ്ടാണ് നിലപാട് അറിയിച്ചത്. കെ സിയെപ്പോലെ ചടുലതയുള്ള നേതാവിനെയാണ് കേരളത്തിനാവിശ്യമെന്ന് കെ സുധാകരൻ ദില്ലിയിൽ പറഞ്ഞു. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച രൂക്ഷമായി തുടരവേയാണ് പാർലമെന്റിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത്. കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന താൽപര്യം കെ സുധാകരൻ സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം വരും മുൻപുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല എന്നാണ് സുധാകരന്റെ വാദം


Previous Post Next Post