പ്രതീക്ഷിച്ച സീറ്റുകൾ കിട്ടില്ലെന്ന് ബിജെപിയിൽ ആശങ്ക "സംപൂജ്യം " എന്ന് വിലയിരുത്തൽ



തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ കിട്ടില്ലെന്ന് ബിജെപിയിൽ ആശങ്ക. എ പ്ലസ് കാറ്റഗറിയിൽ ബിജെപി ഉൾപ്പെടുത്തിയ മണ്ഡലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തൽ.

സാധ്യത ലിസ്റ്റിൽ പാലക്കാടും, വട്ടിയൂർക്കാവും ഇല്ല. ആറന്മുള, കാട്ടാക്കട മണ്ഡലങ്ങളിലും പ്രതീക്ഷയില്ല. വിജയ പ്രതീക്ഷയുള്ളത് നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മാത്രം. മൂന്നിടത്തും കടുത്ത മത്സരമെന്ന് വിലയിരുത്തൽ. ക്രിസ്ത്യൻ റീച്ച് പാളിയെന്നും കണക്കുകൾ. പത്തോളം സീറ്റുകളിൽ ജയിക്കുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം നൽകിയത്.
Previous Post Next Post