എസ്ഡിപിഐയുമായി ഒരു മുന്നണിയും ഉണ്ടാക്കിയിട്ടില്ല. മുന്നണി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ കൃത്യമായി പ്രതിരോധിച്ച് പറയും. മുന്നണിയില്ലാത്തതിനാല്‍ അവരെ പ്രതിരോധിക്കേണ്ട കാര്യമില്ല. കുഞ്ഞാലി കൊലപാതകക്കേസില്‍ പ്രതിയായിരുന്നില്ലേ ആര്യാടന്‍ മുഹമ്മദ്. ആ ആര്യാടന് ഞങ്ങള്‍ വോട്ടു കുത്തിയില്ലേ, അതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുമായി രാഷ്ട്രീയം ഉണ്ടാക്കിയാല്‍ അസ്സലായി രാഷ്ട്രീയം പറയും. ഇപ്പോള്‍ എസ്ഡിപിഐയുമായി ഒരു മുന്നണിയോ അഡ്ജസ്റ്റ്‌മെന്റോ ഇല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.