യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം ആസൂത്രിതം…


യുഎഇക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണം ആസൂത്രിതമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ്. ആക്രമണം പെട്ടെന്നുണ്ടായതല്ല. ജിസിസി രാജ്യങ്ങളുടെ സഹകരണം പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെന്നും ഗര്‍ഗാഷ് വിമര്‍ശിച്ചു. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം താല്‍ക്കാലികമായി അവസാനിച്ചതിന് പിന്നാലെ ഓരോ ദിവസവും യുഎഇയുടെ നിലപാട് വ്യക്തമാക്കുന്നത് പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് ആണ്.

ഇറാനെതിരെ അന്‍വര്‍ ഗര്‍ഗാഷ് ഇന്നും കടുത്ത വിമര്‍ശനമുന്നയിച്ചു. പെട്ടെന്നുണ്ടായ ആക്രമണല്ല ഇറാനില്‍ നിന്നുണ്ടായത്. ദീര്‍ഘനാളത്തെ പദ്ധതി പ്രവര്‍ത്തികമാക്കുന്ന തരത്തിലായിരുന്നു ആക്രമണം. മൂന്ന് കാര്യങ്ങള്‍ ആണ് സംഘര്‍ഷത്തിലൂടെ വ്യക്തമായത്. ഓരോ ഗള്‍ഫ് രാഷ്ട്രങ്ങളും തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കണം. ഗള്‍ഫ് മേഖലയിലെ ഐക്യം ഊട്ടി ഉറപ്പിക്കണം. ഒപ്പം നയങ്ങളും നിലപാടുകളും സ്വന്തം താല്പര്യപ്രകാരമാകണമെന്നും അതില്‍ ബാഹ്യ ശക്തികളെ ഇടപെടുത്തെരുതെന്നും അന്‍വര്‍ ഗാര്‍ഗാഷ് പറഞ്ഞു

أحدث أقدم