വോട്ട് ചെയ്തപ്പോൾ മഷി പുരട്ടിയ വിരലിന്റെ ഭാഗത്ത് രണ്ട് ദിവസത്തിന് ശേഷം ചെറിച്ചിലും വേദനയും അനുഭവപ്പെടുകയും അടുത്ത ദിവസം വിരലിലെ തൊലി പൊളിഞ്ഞു പോവുകയും ചെയ്തുവെന്ന് ബാബു പരാതിയിൽ പറയുന്നു.
വിരൽ പൊള്ളലേറ്റ പോലെ വികൃതമായി. അതോടൊപ്പം വേദനയും നീറ്റലും കൂടി. സർക്കാർ ആശുപത്രിയിലെ ഡോക്ടറെ കാണിച്ചു. എന്നാൽ മരുന്ന് അവിടെയില്ലാത്തതിനാൽ, പുറമേ നിന്ന് വാങ്ങാനാണ് ആശുപത്രി അധികൃതർ പറഞ്ഞത്.അതിനാൽ വോട്ട് ചെയ്തതിന്റെ പേരിൽ തനിക്കുണ്ടായ പരിക്ക് ചികിത്സക്കുന്നതിന് നടപടി വേണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് സനൽ ബാബു ജില്ലാ കലക്ടർക്ക് പരാതി നൽകി.