കോതമംഗലത്ത് പാടശേഖരത്തിൽ രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം….



കോതമംഗലം: കോതമംഗലത്തിന് സമീപം കോട്ടപ്പടിയിൽ പാടശേഖരത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കോട്ടപ്പടി പുത്തൻകുളം കോട്ടേപ്പാടം പാടത്താണ് ഏകദേശം രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പാടത്ത് പുല്ല് മുറിക്കാൻ എത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ്. വേങ്ങൂർ സ്വദേശിയായ തെങ്ങുകയറ്റക്കാരനായ ഒരു യുവാവിനെ രണ്ടാഴ്ച മുൻപ് കാണാതായിരുന്നു. മൃതദേഹത്തിന് അത്രത്തോളം തന്നെ പഴക്കമുള്ളതിനാൽ, ഇത് കാണാതായ യുവാവിന്റേതാണോ എന്ന സംശയത്തിലാണ് പോലീസ്.

മൃതദേഹം തിരിച്ചറിയുന്നതിനായി പോലീസ് ശാസ്ത്രീയ പരിശോധനകൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തും. ഇതിനുശേഷമേ മരണം കൊലപാതകമാണോ സ്വാഭാവികമാണോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്

أحدث أقدم