തിരഞ്ഞെടുപ്പ് ചൂടിൽ എൽഡിഎഫിന്റെ വമ്പൻ ‘യൂ ടേൺ’…. പ്രകടന പത്രിക തിരുത്തി എൽഡിഎഫ്


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിൽ നിർണ്ണായക തിരുത്തലുകളുമായി എൽഡിഎഫ്. വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിവാദമായ മൂന്ന് ഖണ്ഡികകളാണ് ഇടതുമുന്നണി പിൻവലിച്ചത്. ബഫർസോൺ വിഷയത്തിൽ മലയോര മേഖലകളിൽ നിന്നുയർന്ന കനത്ത പ്രതിഷേധം കണക്കിലെടുത്താണ് ഈ പിൻവാറ്റം.

City & Local Guides

വനത്തിന് ബഫർസോൺ ഏർപ്പെടുത്തി നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന നിർദ്ദേശം ഒഴിവാക്കി. പകരം, പ്രദേശവാസികളെ പൂർണ്ണമായും വിശ്വാസത്തിലെടുത്തുകൊണ്ട് മാത്രമേ നിയന്ത്രണങ്ങൾ കൊണ്ടുവരികയുള്ളൂ എന്ന് തിരുത്തി. ബഫർസോൺ സംബന്ധിച്ച് ജനങ്ങളുടെ താല്പര്യം മുൻനിർത്തിയായിരിക്കും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുന്നിൽ നിർദ്ദേശങ്ങൾ സമർപ്പിക്കുക എന്ന പുതിയ വാഗ്ദാനം ഉൾപ്പെടുത്തി.

മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വാഭാവിക വനങ്ങളാക്കി മാറ്റാൻ ‘ഇക്കോ റെസ്റ്റോറേഷൻ’ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും പിൻവലിച്ചു. ഇത് തോട്ടം മേഖലയിലെ തൊഴിലാളികൾക്കും ഉടമകൾക്കും ഇടയിൽ ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നിൽക്കെ, വോട്ടർമാരുടെ അതൃപ്തി പരിഹരിക്കാനാണ് എൽഡിഎഫിന്റെ ഈ അടിയന്തര നീക്കം. മലയോര മേഖലകളിൽ പ്രതിപക്ഷം ഇത് വലിയ ആയുധമാക്കിയതും തിരുത്തലിന് കാരണമായി

أحدث أقدم