ചെങ്ങന്നൂരിൽ വാടകവീട്ടിൽ കഞ്ചാവ് ചെടികൾ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു…


ചെങ്ങന്നൂര്‍ : വാടകവീടിന്റെ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവിനെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു. ചെറിയനാട് ചെറുവല്ലൂർ കാവിന്റെ വടക്കേതിൽ നന്തു എസ് കുമാർ (26) ആണ് പിടിയിലായത്. ചെറിയനാട് ചെറുവല്ലൂർ ഭാഗത്തുള്ള ‘ശ്രീ സദനം’ എന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു നന്തു. ഇയാൾ സ്വന്തം ഉപയോഗത്തിനും വിൽപ്പനക്കുമായി വീട്ടുപറമ്പിൽ കഞ്ചാവ് ചെടികൾ വളർത്തുന്നതായി വെൺമണി സബ് ഇൻസ്പെക്ടർ രതീഷ് ബാബുവിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

أحدث أقدم