ജനവികാരം മാനിച്ചാകും കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ച ചൂടുപിടിക്കുന്നതിനിടെയാണ് ജനവികാരവും ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കമെന്ന സന്ദേശം ലീഗ് നൽകുന്നത്. ഇപ്പോൾനടക്കുന്ന ചർച്ചകളിൽ കാര്യമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ മുഖ്യമന്ത്രിയെ വേഗത്തിൽ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.