കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ജനവികാരം മാനിച്ചുകൊണ്ട്, ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ കാര്യമില്ല: പി.കെ കുഞ്ഞാലിക്കുട്ടി


ജനവികാരം മാനിച്ചാകും‌ കോൺ​ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോൺ​ഗ്രസിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ച ചൂടുപിടിക്കുന്നതിനിടെയാണ് ജനവികാരവും ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കമെന്ന സന്ദേശം ലീഗ് നൽകുന്നത്. ഇപ്പോൾനടക്കുന്ന ചർച്ചകളിൽ കാര്യമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാൽ മുഖ്യമന്ത്രിയെ വേഗത്തിൽ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
أحدث أقدم