ഡീൽ ആരോപണം കടുപ്പിച്ച് പ്രിയങ്ക ഗാന്ധിയും… ‘മുഖ്യമന്ത്രിക്ക് ബിജെപിയുമായി ധാരണ…


തവനൂര്‍, ഏറനാട്, തിരുവമ്പാടി മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഗാന്ധി എംപിയുടെ തതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷൻ. മൂന്നിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ എൽഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആരോപണം പ്രിയങ്ക ഗാന്ധി ഉന്നയിച്ചു. മുഖ്യമന്ത്രി ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.കേരളത്തിലെ കുട്ടികൾക്ക് പോലും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്നറിയാം. മുഖ്യമന്ത്രി ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. അഴിമതിയുള്ള പാർട്ടിയാണ് ബിജെപിയും സിപിഎമ്മുമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തിരുവമ്പാടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി സി.കെ കാസിമിന്‍റെ പ്രചാര പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

Previous Post Next Post