മദ്യലഹരിയിൽ സുരക്ഷാവേലി മറികടന്നു; വർക്കല ഹെലിപാഡ് ക്ലിഫിൽ നിന്നും തമിഴ്‌നാട് സ്വദേശി താഴേക്ക് ചാടി


വർക്കല ഹെലിപാഡിന് സമീപമുള്ള ക്ലിഫിൽ നിന്നും യുവാവ് അറുപതടി താഴ്ചയിലേക്ക് വീണു. തമിഴ്‌നാട് തിരുനെൽവേലി ശങ്കരൻകോവിൽ സ്വദേശിയായ ശരവണനാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

ലഭ്യമാകുന്ന പ്രാഥമിക വിവരങ്ങൾ പ്രകാരം, മദ്യലഹരിയിലായിരുന്ന യുവാവ് ക്ലിഫിലെ സുരക്ഷാ വേലികൾ മറികടന്ന് താഴേക്ക് ചാടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വലിയ താഴ്ചയിൽ കുടുങ്ങിയ ഇയാളെ ഫയർഫോഴ്സ് സംഘം ഏറെ പരിശ്രമിച്ചാണ് മുകളിലെത്തിച്ചത്. നെറ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ച് സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Previous Post Next Post