എടത്വ ടൗണിലെ പൂക്കടയിൽ വൻ തീപിടിത്തം. കട പൂർണമായും കത്തിനശിച്ചു. സെന്റ് ജോർജ് ബിൽഡിങ്ങിൽ തെക്കേടത്ത് സാജുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തെക്കേടത്ത് ഫ്ലവർ ഷോപ്പിലാണ് തീ പടർന്നത്. പുലർച്ചെ 4.30 ഓടെ നടന്ന സംഭവത്തിൽ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് 6 മണിയോടെ തീ അണച്ചു. അതിനാൽ സമീപ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നത് തടയാനായി.