പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചാലും പ്രതിക്ക് ജാമ്യം അനുവദിക്കില്ല; നിർണായക ഉത്തരവുമായി ഡൽഹി ഹൈക്കോടതി

ഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം കഴിച്ചാലും കേസിൽ നിന്നും മോചിതനാകില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി.

ജസ്റ്റിസ് ഗിരീഷ് കത്പാലിയയാണ് സമാനമായ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഇക്കാര്യം വ്യക്തമാക്കിയത്.

പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയ കേസിലാണ് പ്രധാനപ്പെട്ട വിധി വന്നിരിക്കുന്നത്.


കേസിലെ പ്രതി 16 വയസുള്ളപ്പോൾ പരിചയപ്പെട്ട കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നൽകി പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു.


രണ്ടു തവണ ഗർഭിണിയായപ്പോഴും ഗർഭം അലസപ്പിച്ചു എന്നാണ് എഫ്‌ഐആർ. എന്നാൽ പെൺകുട്ടി പ്രായപൂർത്തിയായ ശേഷം പ്രതി അവരെ വിവാഹചെയ്ത കാരണം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്. എന്നാൽ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിനായാണ് പ്രതി വിവാഹം നടത്തിയതെന്നാണ് കോടതി വിലയിരുത്തിയത്. തുടർന്ന് ജാമ്യം നിഷേധിക്കുകയായിരുന്നു
Previous Post Next Post