
ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ ശശി രേഖകളിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടി. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് ഒറ്റപ്പാലം കോടതി പൊലീസിനോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്. സ്കൂൾ സർട്ടിഫിക്കറ്റിന് വിരുദ്ധമായി പികെ ശശി രണ്ട് വയസ് കുറച്ച് കാട്ടി എന്നാണ് പരാതിയിൽ പറയുന്നത്. പി കെ ശശി തെറ്റായ സത്യവാങ്മൂലം നൽകി പാസ്പോർട്ട് എടുത്തെന്നും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിക്കാൻ കോടതി നിർദേശിച്ചു