ഉത്സവങ്ങളും ആഘോഷങ്ങളും കൂടുതൽ സുരക്ഷിതമാക്കുന്നതിനായി പടക്കങ്ങൾ നിരോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ 14 പേർ മരിക്കാനിടയായ ദാരുണ സംഭവത്തിന് പിന്നാലെയാണ് ഈ നിർദ്ദേശം ഉയർന്നത്.
അപകടങ്ങൾ ആവർത്തിക്കാതിരിക്കാനായി ആഘോഷരീതികളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു. പടക്കങ്ങൾ ഉപയോഗിക്കുന്നതിനുപകരം കൂടുതൽ സുരക്ഷിതവും നിയന്ത്രിതവുമായ ആഘോഷ മാർഗങ്ങൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.പടക്ക നിർമാണ കേന്ദ്രങ്ങൾക്കും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കണം എന്നും ദേശീയ നിലവാരത്തിലുള്ള നിയന്ത്രണങ്ങൾ നടപ്പാക്കണം എന്നും ഐഎംഎ നിർദ്ദേശിച്ചു. അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകളും ആവശ്യമാണ്