നിതിൻ രാജിൻ്റെ ആത്മഹത്യ…പ്രിൻസിപ്പാളിൻ്റെ മുറിയിലെ സിസിടിവി പരിശോധിക്കണം…ഡോ. റാമിനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണവുമായി കുടുംബം


തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ ആരോപണവുമായി കുടുംബം. ആരോപണ വിധേയനായ ഡോ. റാമിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് നിതിൻ്റെ സഹോദരീഭർത്താവ് അശോക്. തെളിവുകൾ നശിപ്പിക്കാനും നീക്കം നടക്കുന്നു. പ്രിൻസിപ്പാളിൻ്റെ മുറിയിലെ സിസിടിവി പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഡോ റാമിനെ പുറത്താക്കാനുള്ള തീരുമാനത്തെ സ്വാ​ഗതം ചെയ്താണ് കുടുംബത്തിന്റെ പ്രതികരണം. ഡോ. റാം ശിക്ഷയ്ക്ക് അർഹനാണെന്നും ആനുകൂല്യങ്ങൾ നൽകരുതെന്നും കുടുംബം ആവശ്യപ്പെട്ടു.

Previous Post Next Post