
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവധിക്കാല വീഡിയോ വൈറൽ. കുടുംബത്തിനൊപ്പം ഉല്ലാസയാത്രയ്ക്ക് പോയ വീഡിയോ ആണ് വൈറലായത്. ഒരു ഗസ്റ്റ് ഹൗസിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും ട്രക്കിങ് നടത്തുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്.
ഒപ്പോസിഷൻ ലീഡർ വി ഡി എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോ ആണ് വൈറലാകുന്നത്. ‘വനത്തിലാണ്…വനവാസത്തിന് അല്ല കട്ടായം. മെയ് നാലിന് പെട്ടി പൊട്ടിക്കുമ്പോൾ വിസ്മയം പൂർത്തിയാകും’, എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്