ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ഹൈക്കോടതി


 
കൊച്ചി: സുരേഷ് ഗോപിക്ക് കോടതിയിൽ കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണം എന്ന ആവശ്യം നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹര്‍ജി കോടതി തള്ളി. സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ സിപിഐ നേതാവിന്റെ ഹര്‍ജിയില്‍ സുരേഷ് ഗോപി വിചാരണ നേരിടേണ്ടിവരും.
സുരേഷ് ഗോപിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഐ നേതാവ് എ എസ് ബിനോയ് ഹർജി നൽകിയത്.
Previous Post Next Post