കാളികാവ് കവർച്ചാ കേസിൽ…കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ…






മലപ്പുറം കാളികാവിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിൽ കുപ്രസിദ്ധ മോഷ്ടാവ് വഴിക്കടവ് സ്വദേശി വാക്കയിൽ അക്ബറിനെ (56) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ 23-ന് അമ്പലക്കുന്ന് സ്വദേശി ഷാജിയുടെ വീട്ടിൽ നിന്നാണ് പ്രതി രണ്ടേകാൽ പവൻ സ്വർണവും 47,000 രൂപയും കവർന്നത്. കവർച്ചയ്ക്ക് ശേഷം അട്ടപ്പാടിയിലെ മലയോര മേഖലയിൽ തോട്ടം തൊഴിലാളിയെന്ന വ്യാജേന ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പോലീസ് സംഘത്തെ കണ്ട് കാട്ടിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്.

മുപ്പത്തിയഞ്ച് വർഷത്തിലേറെയായി മോഷണം തൊഴിലാക്കിയ അക്ബറിനെതിരെ വിവിധ ജില്ലകളിലായി നൂറ്റമ്പതിലധികം കേസുകളുണ്ട്. പകൽ സമയങ്ങളിൽ വഴിപോക്കനെപ്പോലെ നടന്ന് ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തുന്നതാണ് ഇയാളുടെ രീതി. ഏത് പൂട്ടും നിഷ്പ്രയാസം തകർക്കാൻ വൈദഗ്ധ്യമുള്ള ഇയാൾ, കവരുന്ന സ്വർണാഭരണങ്ങൾ ഉടൻ തന്നെ ഉരുക്കി സ്വർണക്കട്ടിയാക്കി മാറ്റുന്നതിനാൽ തെളിവ് കണ്ടെത്തുക പ്രയാസകരമാണ്. കഴിഞ്ഞ ജൂലൈയിൽ ജയിൽ മോചിതനായതിന് പിന്നാലെയാണ് ഇയാൾ വീണ്ടും കവർച്ചാ പരമ്പര ആരംഭിച്ചത്.
أحدث أقدم