വിസ തട്ടിപ്പുകാരന്റെ മകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു…യുവാവ് അറസ്റ്റില്‍


വിസ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് തട്ടിപ്പ് നടത്തിയ ആളുടെ മകനെ വെട്ടിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. വണ്ടൂര്‍ വെന്തോടന്‍പടി സ്വദേശി മിഷാബാണ് അറസ്റ്റിലായത്. വണ്ടൂര്‍ പാലാമഠം സ്വദേശി ഫഹദി(19)നാണ് വെട്ടേറ്റത്. ഫഹദിന്റെ പിതാവുമായി മിഷാബിന് ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

വണ്ടൂര്‍ വാണിയമ്പലത്ത് വെച്ചാണ് സംഭവമുണ്ടായത്. ഫഹദിന്റെ പിതാവ് പുഴുത്തുണ്ണി സ്വദേശി മിഷാബിന് ജിദ്ദയിലേക്ക് വിസ തരപ്പെടുത്തി നല്‍കിയിരുന്നു. വിസയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ ഫഹദിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

Previous Post Next Post