ദുബായിൽ മലയാളി കുത്തേറ്റ് മരിച്ചു കുത്തിവീഴ്ത്തിയത് സമീപത്ത് താമസിക്കുന്നയാൾ, നടുക്കത്തിൽ പ്രവാസി സമൂഹം



ദുബായ് മലയാളി യുവാവ് ദുബായിൽ കുത്തേറ്റ് മരിച്ചു.
കോഴിക്കോട് ചെറുവണ്ണൂർ ബിസി റോഡ് മധുരബസാർ നജാത്ത് മൻസിലിൽ തൊണ്ടിയിൽ ജസീൽ(30) ആണു മരിച്ചത്

താമസ സ്ഥലത്തെ മറ്റൊരു മുറിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ജസീലിനു കുത്തേൽക്കുകയായിരുന്നു എന്നാണു വിവരം. സമീപത്തു താമസിക്കുന്നവരിൽ ഒരാൾ തന്നെയാണു കുത്തിയത്. ഗുരുതര പരുക്കേറ്റ ജസീലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ദുബായിലെ റാഷിദിയ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനു ബന്ധുക്കൾ ശ്രമം നടത്തുന്നുണ്ട്.

ഏറെക്കാലമായി വിദേശത്ത് ജോലി ചെയ്യുന്ന ജസീൽ 6 മാസം മുൻപാണ് ദുബായിൽ എത്തിയത്.

മാർക്കറ്റിങ് കമ്പനി ജീവനക്കാരനാണ്. തൊണ്ടിയിൽ അബ്ദുറഹ്മാന്റെയും അജീബിയുടെയും മകനാണ്. ഭാര്യ: മുഹ്‌സിന. മകൻ: മെസിൻ ജസീൽ. സഹോദരൻ: ജിൻഷാദ് റഹിം.
Previous Post Next Post