
അട്ടപ്പാടിയിൽ രണ്ടുപേർ മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂർ ഭവാനി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു ഇവർ.
അതേസമയം, വയനാട് പനമരത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാഴവറ്റ സ്വദേശി ശരത്ത് ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. മാനന്തവാടിയിൽ നിന്ന് ഫയർഫോഴ്സും സന്നദ്ധ സംഘടനകളും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്