ആർഎംപി പ്രവർത്തകന്റെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചതി​ന്റെ വൈരാ​ഗ്യം മൂലമെന്ന് ആരോപണം


ആർഎംപി പ്രവർത്തകന്റെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി അജ്ഞാതർ. കോഴിക്കോട് തൂണേരിയിലാണ് സംഭവം. തുമ്പോളി പൊയിൽ മനോജിന്റെ വീട്ടിലെ കിണറ്റിലാണ് വിസർജ്യം തള്ളിയത്. ആരാണ് തള്ളിയതെന്ന് വ്യക്തമല്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനോജ് യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പ്രാദേശിക യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ മനോജ് നാദാപുരം പൊലീസിൽ പരാതി നൽകി.

أحدث أقدم