നായ്ക്കൾ വലിച്ചിഴയ്ക്കുന്നത് കണ്ട് പോലീസിൽ അറിയിച്ചു; ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ അജ്ഞാത മൃതദേഹം


        

ബാഗിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ അജ്ഞാത മൃതദേഹം. ലക്ഷ്മിപൂർ ബിഡിഎ ലേഔട്ടിൽ ഗംഗമ്മഗുഡി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രഭാത സവാരിക്കിടെ നായ്ക്കൾ ബാ​ഗ് വലിച്ചു കൊണ്ടുപോകുന്നത് കണ്ട പ്രദേശവാസിയാണ് വിവരം പോലീസിൽ അറിയിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയ പ്രദേശവാസിയാണ് നായ്ക്കൾ ബാഗ് വലിച്ചു കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നി പൊലീസിനെ വിവരമറിയിച്ചത്. പരിശോധനയിൽ മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞു.

മരിച്ചയാളെ തിരിച്ചറിയുന്നതിനായി പരിസര പ്രദേശങ്ങളിൽ നിന്ന് കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വിജനമായ പ്രദേശമായതിനാൽ അക്രമികൾ മൃതദേഹം രാത്രികാലങ്ങളിൽ ഇവിടെക്കൊണ്ടു വന്നു തള്ളിയതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. ഗംഗമ്മഗുഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post