‘ഭരണമാറ്റംവേണമെന്നോവേണ്ടെന്നോ പറയുന്നില്ല;ജനാധിപത്യംവിജയിക്കട്ടെ'




ചങ്ങനാശേരി : ഭരണമാറ്റം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ജനാധിപത്യം വിജയിക്കട്ടെ. അതിന് നിലവിലെ സാഹചര്യങ്ങൾ പടിച്ച് ഓരോ വോട്ടറും വോട്ടു ചെയ്യണം. അതാണ് തന്റെ നിലപാടെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ്‌ തെരേസാസ് സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. ആരാണ് ജയിക്കുന്നതെന്നു വെച്ചാൽ അവരു വരട്ടെ. ആരെയും മാറ്റണമെന്നോ വേണ്ടെന്നോ ഒന്നും പറയുന്നില്ല. ജനാധിപത്യം വിജയിക്കണം. അതിനനുസരിച്ചുള്ള നിലപാട് ജനങ്ങൾ സ്വീകരിക്കണം.

ശബരിമല സ്വർണക്കൊള്ളയിൽ കുറ്റക്കാരെ ശിക്ഷിക്കണം. അതിലൊരു സംശയവുമില്ല. സർക്കാരും കോടതിയും വേണ്ടവിധം അത് അന്വേഷിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്. അത് നടക്കട്ടെ”, ജി സുകുമാരൻ നായർ പറഞ്ഞു. ആർക്കെങ്കിലും അനുകൂല തരംഗമുണ്ടോയെന്ന ചോദ്യത്തിന്, ഇപ്പോൾ അങ്ങനെയൊന്നും പറയുന്നില്ല എന്നും സുകുമാരൻ നായർ പ്രതികരിച്ചു.
Previous Post Next Post