തിരുവനന്തപുരം വിമാനത്താവളം ഇന്ന് നാലുമണിക്കൂറിലധികം അടച്ചിടും



പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ടു ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി ഇന്ന് ( വ്യാഴാഴ്ച) തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നാല് മണിക്കൂറിലധികം നിര്‍ത്തിവയ്ക്കുമെന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം (ടിയാല്‍) അധികൃതര്‍ അറിയിച്ചു. 

ഏപ്രില്‍ 2ന് വൈകുന്നേരം 4.45 മുതല്‍ രാത്രി 9 വരെയായിരിക്കും വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക. വിമാനങ്ങളുടെ പുതുക്കിയ സമയം അതത് വിമാനക്കമ്പനികളില്‍ ലഭ്യമാണെന്നും ടിയാല്‍ അറിയിച്ചു.
Previous Post Next Post