
മാവേലിക്കര- വിഗ്രഹവും കാണിക്കവഞ്ചിയും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. തഴക്കര വലിയത്തറയിൽ പുത്തൻവീട്ടിൽ രാജേഷ് (41)നെയാണ് വെൺമണി പൊലീസ് പിടികൂടിയത്. ഫെബ്രുവരി 25ന് വെൺമണിയിലുള്ള കുതിരവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ പാറചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തിൽ നിന്നും വെള്ളിയിൽ നിര്‍മ്മിച്ച ഒന്നര ലക്ഷം രൂപാ വിലവരുന്ന അയ്യപ്പ വിഗ്രഹവും ഓടിൽ നിമ്മിച്ച തൂക്കുവിളക്കുകളും കിണ്ടിയും കാണിക്ക വഞ്ചിയിലിണ്ടായിരുന്ന 1500 ഇയാൾ മോഷ്ടിച്ചു. സമീപത്ത് തന്നെയുള്ള കുതിരവട്ടം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചികളിൽ നിന്നും 6000ത്തോളം രുപയും മോഷ്ടിച്ചിരുന്നു.