എക്സിറ്റ് പോളുകളെ വിശ്വാസമില്ല… ജനങ്ങളുടെ പോളിനെ വിശ്വസിക്കുന്നു…കെ സി വേണുഗോപാൽ


ആലപ്പുഴ: എക്സിറ്റ് പോളുകളെ വിശ്വസിക്കുന്നില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. ജനങ്ങളുടെ പോളിനെയാണ് വിശ്വാസമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നാലിലെ ഫലത്തിനായി കാത്തിരിക്കുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നല്ല ഫലം കിട്ടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം കേരളത്തിൽ യുഡിഎഫ് തിരിച്ചുവരുമെന്ന് കാണിക്കുന്ന എക്സിറ്റ്പോൾ ഫലങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളുടെയും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. 90 സീറ്റ് വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യയുടെയും പ്രവചനം. 9 ഏജൻസികളുടെ എക്സിറ്റ്പോൾ ഫലങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. കേരളമടക്കമുള്ള 4 സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും ജനവിധിയറിയാൻ നാല് നാൾ മാത്രം ശേഷിക്കെയാണ് ഇപ്പോൾ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നിരിക്കുന്നത്.

Previous Post Next Post