‘ഇപ്പോള്‍ വീണ്ടും ഇക്കാര്യം കായംകുളം ഡിവൈഎസ്പിക്ക് മൊഴിയായി നല്‍കി. ആദ്യം ഡോക്ടറോട് വിവരം പറയാന്‍ എനിക്ക് കഴിഞ്ഞില്ല. പുരുഷ ഡോക്ടറോട് എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നു. ഡോക്ടറെ കാണുന്ന സമയത്ത് പ്രതിയും ആശുപത്രിയിലുണ്ടായിരുന്നു. വൈദ്യപരിശോധന ഇനി നടത്തിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. വൈദ്യപരിശോധന വേണ്ടെന്ന് വെച്ചത് തെളിവില്ലാതിരിക്കാനാണ്’, എന്നും യുവതി ആരോപിച്ചു.