‘LDF ന് വൻഭൂരിപക്ഷം ഉണ്ടാവില്ലെങ്കീലും അധികാരം നിലനിർത്തുമെന്ന് എംഎ ബേബി




കേരളത്തിൽ എൽഡിഎഫ് അധികാരം പിടിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി . വൻഭൂരിപക്ഷം ഉണ്ടാവില്ല. എന്നാലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചകൾ വെറുതെയാണ്. 2021ലും ഇതുപോലെ ചർച്ചകൾ നടന്നതാണെന്നും എം എ ബേബി പറഞ്ഞു.

നൂറ് സീറ്റുകൾ കടക്കുമെന്നായിരുന്നു ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. അതാണ് നടക്കാൻ പോകുന്നതെന്ന് പറയില്ല. അത് സംഭവിക്കില്ലെന്ന് എംഎ ബേബി പറഞ്ഞു. അടിയുറച്ച ഭൂരിജപക്ഷത്തോടുകൂടി എൽഡിഎഫിന് വീണ്ടും സർക്കാർ രൂപീകരിക്കാൻ കഴിയും. എത്ര സീറ്റുകൾ ജയിക്കും എന്ന കാര്യത്തിൽ പാർട്ടി സെക്രട്ടറിയേറ്റ് വിലയിരുത്തൽ നടത്തിയിട്ടുണ്ട്. പുറത്തുവരുന്ന കാര്യങ്ങൾ ഊഹാപോഹങ്ങൾ. അതേക്കുറിച്ച് ഏപ്രിൽ 12ന് പാർട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിട്ടുണ്ടെന്ന് എംഎ ബേബി പറഞ്ഞു.
Previous Post Next Post