ആലപ്പുഴയിലെ എസ്എഫ്ഐ മാർച്ച് 13 പേർക്കെതിരെ കേസെടുത്തു….


സംസ്ഥാനത്തെ എസ്എഫ്ഐ പ്രതിഷേധത്തിൽ 3 ജില്ലകളിൽ കേസ്. ആലപ്പുഴയിലെ എസ്എഫ്ഐ മാർച്ചിൽ 13 പേർക്കെതിരെ കേസെടുത്തു. ഇന്ന് എസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ 13 പേർക്കെതിരെയാണ് കേസെടുത്തത്. ലഹളയുണ്ടാക്കണമെന്ന് ഉദ്ദേശത്തിൽ ന്യായവിരുദ്ധമായി സംഘം ചേർന്നെന്ന് എഫ്ഐആർ. ഗതാഗത തടസം സൃഷ്ടിച്ചതിനും കേസ്. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരും പ്രതികൾ.

കേരള സർവകലാശാല തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്ഐ നടത്തിയ ആഹ്ലാദ പ്രകടനത്തിടെ കെഎസ്‌യു നടത്തിയ ആക്രമണത്തിലും പൊലീസിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി മാർച്ച് നടത്തിയത്.

Previous Post Next Post