സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് 25, 26 തീയതികളില്‍ പണിമുടക്ക് നടത്തുന്നത്. ഇതോടെ അടുത്തയാഴ്ച തുടര്‍ച്ചയായി അഞ്ചുദിവസം എസ്ബിഐയുടെ പ്രവര്‍ത്തനം മുടങ്ങും.
ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി പലയിടത്തും ജീവനക്കാരുടെ പ്രതിഷേധം നടക്കുന്നുണ്ട്.
മെയ് 23 മുതലാണ് എസ്ബിഐയുടെ പ്രവർത്തനം മുടങ്ങുക. 23 നാലാമത്തെ ശനിയാഴ്ചയായതിനാല്‍ ആ ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും.മെയ് 24 ഞായറാഴ്ചയും ബാങ്ക് അവധിയാണ്. 25, 26 തീയതികളിലെ പണിമുടക്കും മെയ് 27ന് ബക്രീദ് ദിനത്തില്‍ ആർബിഐ അവധി പ്രഖ്യാപിച്ചതിനാലും ബാങ്കുകള്‍ അടച്ചിടും.