
കേരള കോൺഗ്രസിനെ സ്നേഹിക്കുന്നവർ എല്ലാം മടങ്ങി വരണം. ജോസ് കെ മാണി ഉൾപ്പെടെ ആർക്കും തെറ്റ് ഏറ്റുപറഞ്ഞു തിരികെ വരാമെന്നും പി.ജെ ജോസഫ് പറഞ്ഞു.മുഖ്യമന്ത്രി ആര് എന്നത് കോൺഗ്രസിൻ്റെ ആഭ്യന്തര വിഷയമാണെന്നും ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നും ചോദിച്ചാൽ അഭിപ്രായം പറയുമെന്നും പി.ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസിൻ്റെ മന്ത്രിസ്ഥാനം പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരിച്ച എട്ട് സീറ്റിൽ ഏഴും വിജയിച്ചാണ് ജോസഫ് വിഭാഗം ശക്തികാണിച്ചത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിൻറെ ചരിത്രത്തിൽ ഇതാദ്യമായാണ് നിയമസഭാ പ്രാതിനിധ്യം ഇല്ലാതെ പോകുന്നത്. യുഡിഎഫുമായി ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനം അട്ടിമറിച്ചതിൽ പാർട്ടി പശ്ചാത്തപിക്കേണ്ട സ്ഥിതിയാണിപ്പോൾ. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി പോലും പ്രതിസന്ധിയിലാകുന്നതാണ് നിലവിലെ സാഹചര്യം.