ആദിത്യത്തിനൊപ്പം അഡ്മിഷനെടുത്ത 18 വിദ്യാര്‍ത്ഥികളാണ് പഠനം ഉപേക്ഷിച്ച് മടങ്ങിയത്. അദ്ധ്യാപകനെതിരെ പരാതികള്‍ പറഞ്ഞിട്ടും മാനേജ്‌മെന്റ് ഇടപെട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാനേജ്‌മെന്റിനും അദ്ധ്യാപകര്‍ക്കും എല്ലാം ബിസിനസ് മാത്രമാണെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. അവസാനമായി ആദിത്യനെ കാണാന്‍ പോലും കോളജ് അനുവദിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സന്ദീപ് പാണ്ഡെ എന്ന അദ്ധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു.