കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ. സ്കൂൾ അവധി കഴിഞ്ഞ് തിരികെ സ്ഥാപനത്തിലേക്ക് പോകാൻ കുട്ടി വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പണം മോഷ്ടിച്ചെന്ന ആരോപണം ഉയർന്നത്. സ്ഥാപനത്തിലെ 500 രൂപ കാണാതായെന്നും അത് മോഷ്ടിച്ചത് കുട്ടിയാണെന്നും ആരോപിച്ചായിരുന്നു വാർഡനും കുക്കും ചേർന്ന് ക്രൂരത കാട്ടിയത്. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കുട്ടി ആവർത്തിച്ചു പറഞ്ഞിട്ടും അത് കേൾക്കാൻ ഇവർ തയ്യാറായില്ല. കുട്ടിയെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.