
തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ കേന്ദ്ര സർക്കാരിന് ആദ്യത്തെ കത്ത് അയച്ച് വിജയ്. ശ്രീലങ്കയിൽ തടവിലായ ആറ് മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് വിജയ് കത്തയച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. മത്സ്യത്തൊഴിലാളികൾ തടവിലാകുമ്പോൾ എം കെ സ്റ്റാലിൻ കേന്ദ്രത്തിന് കത്ത് എഴുതുക മാത്രമാണ് ചെയ്യുന്നതെന്ന് വിജയ് നേരത്തെ വിമർശിച്ചിരുന്നു. എന്നാല്‍, വിജയ് ഇപ്പോൾ അതേ രീതിയിൽ കേന്ദ്രത്തിന് കത്ത് നൽകിയതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു.